Home » Articles You are browsing entries filed in “Articles”

ശൈഖുനാ കാളമ്പാടി ഉസ്താദ്: തനിമ ചോരാത്ത ജ്ഞാനത്തിളക്കം

kalambadi usthad

മലപ്പുറം നഗരത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമാണ് കാളമ്പാടി. ‘സമസ്ത’എന്ന കേരള മുസ്‌ലിം രാജവീഥിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനും ശംസുല്‍ ഉലമയും കൂറ്റനാട് കെ.വി.ഉസ്താദുമടക്കമുള്ള നിരവധി പണ്ഡിതപ്രതിഭകളുടെ ഉസ്താദുമായിരുന്ന ശൈഖുനാ കോമു മുസ്‌ലിയാരും നൂറുകണക്കിന് പണ്ഡിതന്മാര്‍ക്ക് ഗുരുത്വം പകര്‍ന്ന് കൊടുത്ത പണ്ഡിത കുലപതി ശൈഖുനാ കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരും വളര്‍ന്നതും ജീവിച്ചതും ഈ പ്രദേശത്താണ്. ധന്യമായ ഈ ജീവിതങ്ങള്‍ കൊണ്ട് ഇവിടം അനുഗ്രഹിക്കപ്പെട്ടുവെങ്കിലും മാലോകര്‍ അറിഞ്ഞ ഈ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം പക്ഷേ, ഈ നാട് പറഞ്ഞു കേട്ടിരുന്നില്ല. കോട്ടുമല [...]

Posted in Articles | Read More »

കേരളയാത്രക്കാരന്‍ പിന്നിട്ട വഴികള്‍ : സത്താര്‍ പന്തല്ലൂര്‍

എന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവം പറയാം. ഞാന്‍ രാവിലെ അഞ്ച്‌ മണിക്ക്‌ എന്‍റെ വീട്ടില്‍ നിന്ന്‌ വരികയാണ്‌. താമരശ്ശേരിക്ക്‌ ഒരുകിലോമീറ്റര്‍ ഇപ്പുറത്ത്‌ ലോറിയും ബസും കൂട്ടിയിടിച്ച്‌ കുറെ ആളുകള്‍ നിലവിളിക്കുന്നു. ഞാന്‍ കാര്‍ നിര്‍ത്തി. ആരുമില്ല. അഞ്ച്‌ മണിസമയം ഞാനുടനെ എന്‍റെ കാറില്‍ പത്ത്‌ പതിനഞ്ചാളുകളെ വലിച്ച്‌ കയറ്റി താമരശ്ശേരി ആശുപത്രിയിലെത്തിച്ചു. അക്കൂട്ടത്തില്‍ അള്ളാ എന്ന്‌ കരയുന്ന മുസ്‌ലിംകളുണ്ട്‌. അയ്യോ എന്ന്‌ കരയുന്ന ഹിന്ദുക്കളുണ്ട്‌. യേശുവിനെ വിളിക്കുന്ന കൃസ്‌ത്യാനികളുണ്ട്‌. നിസ്‌കാര തഴമ്പ്‌ നെറ്റിയിലുള്ളവരുണ്ട്‌. നെറ്റിയില്‍ പൊട്ടുതൊട്ടവരുണ്ട്‌. കഴുത്തില്‍ കുരിശുമാല ധരിച്ചവരുണ്ട്‌. ഞാന്‍ അതൊന്നും നോക്കിയില്ല. ഞാന്‍ നോക്കിയത്‌ ഇത്‌ മനുഷ്യരാണ്‌. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കെന്ത്‌ ചെയ്യാന്‍ [...]

Posted in Articles | Read More »

മുടിയില്‍ വഞ്ചിതരാവരുത് : സൈനുല്‍ ഉലമ ചെറുശ്ശേരി

sheikhuna zainudheen_musliar

  “ലോകമുസ്‌ലിംകള്‍ മുഴുവനും നെഞ്ചോടു ചേര്‍ത്തുവെക്കുന്ന അതുല്യ വ്യക്തി പ്രഭാവ ത്തിന്റെ ഉടമയാണ് മുഹമ്മദ് നബി (സ) . നബിയുടെ മൊഴിമുത്തുകളെയും പ്രവൃത്തി കളെയുമെന്നപോലെ അവിടത്തെ തിരുശേഷി പ്പുകളെയും ആദരവോടെയാണ് മുസ്‌ലിം കള്‍ വീക്ഷിച്ചുപോരുന്നത്.’എന്റെ പേരില്‍ മനഃപൂര്‍വം കളവു പറയുന്നവര്‍ നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചു കൊള്ളട്ടെ’ എന്നാണ്  പ്രവാചകവചനം. നബിയുടേതെന്ന് പറയുന്ന എന്തിനും ആധികാരികത തെളിയിക്കുന്ന സംശുദ്ധമായ കൈമാറ്റപരമ്പര (സനദ്) ആവശ്യമാണ്.അല്ലാത്തപക്ഷം, നബിയുടേതെന്ന വ്യാജാവകാശവാദവുമായി പലരും രംഗത്തുവരും. കച്ചവടതാല്‍പര്യാര്‍ഥം പലരും നബിയുടെ പേരില്‍ നിര്‍മിച്ചുണ്ടാക്കിയ പലതും അപ്രസക്തമായത് സനദിന്റെ കാര്യത്തില്‍ [...]

Posted in Articles | Read More »

മതവും രാഷ്ട്രീയവും തമ്മില്‍ ചര്‍ച്ചയാവാം :പ്രഫ. ഓമാനൂര്‍ മുഹമ്മദ്

മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് രാഷ്ട്രീയനേതാക്കളും രാഷ്ട്രീയം മതത്തില്‍ ഇടപെടരുതെന്ന് മതനേതാക്കളും പറയാറുണ്ട്. ഇടതുമുന്നണിയിലായിരുന്ന ജോസഫ് ഗ്രൂപ്പ് കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് മുന്നണിവിട്ട് മാണി കോണ്‍ഗ്രസ്സില്‍ ലയിച്ചതിനു കാരണക്കാരായി പ്രവര്‍ത്തിച്ചത് മെത്രാന്‍മാരായിരുന്നുവെന്നും ഇതു രാഷ്ട്രീയത്തിലുള്ള മതമേലധ്യക്ഷന്‍മാരുടെ ഇടപെടലാണെന്നും ഇത്തരം ഇടപെടലുകള്‍ മഹാ അപകടത്തിലേക്കു വഴിവയ്ക്കുമെന്നും സി.പി.എം ആരോപിച്ചിരുന്നു. ഇന്നിപ്പോള്‍ മന്ത്രിമാരെ നിയമിക്കുന്നതുപോലും മതനേതാക്കളുടെ ഇംഗിതമനുസരിച്ചാണെന്നും മതവിഭാഗങ്ങളുടെ ഇത്തരം ഇടപെടലുകള്‍ ഒട്ടും പൊറുപ്പിച്ചുകൂടാത്തതാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. ഈ അടുത്തകാലത്ത് പിണറായി വിജയന്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന തിരുനബികേശ സംബന്ധിയായി ഒരു പ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. [...]

Posted in Articles | Read More »

അപഹാസ്യ തന്ത്രങ്ങള്‍ : പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍

Prof Alikkutty musliyar_

ഇന്നിന്‍െറ നിലനില്‍പുരാഷ്ട്രീയം കളിക്കാന്‍ ഏതുവേഷവും ധരിക്കാന്‍ തീരുമാനിച്ചവര്‍ നിലനില്‍പിന് ചരിത്ര വക്രീകരണം നടത്തുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ സാക്ഷിയാണ്.അതിവിദഗ്ധതയുടെ രാഷ്ട്രീയ ചതുരംഗം കളിക്കാന്‍ പരിചയസമ്പത്തുള്ളവര്‍ അതിനുവേണ്ട ഏറ്റവും മികച്ച ആയുധമായ ‘വ്യാജ’ത്തെ കൂട്ടുപിടിക്കുന്നു.മുസ്ലിം കേരളത്തിന്‍െറ ആധികാരിക പരമോന്നത പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് എതിരില്‍ പ്രത്യക്ഷപ്പെട്ട് ഛിദ്രതവിതച്ച വിമതനേതാവ്, താനകപ്പെട്ട അഗാധ ഗര്‍ത്തത്തില്‍നിന്ന് രക്ഷപ്പെടാന്‍ കാണിക്കുന്ന വ്യഗ്രത രസാവഹംതന്നെ.സമസ്തക്ക് സമാന്തരം നിര്‍മിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്തായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ബോധ്യംവരും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ഏതു [...]

Posted in Articles | Read More »



----------------------------------------------------------------------------------------------------------