Home » Head Lines You are browsing entries filed in “Head Lines”

SKSSF ജില്ലാപ്രതിനിധി സമ്മേളന സ്വാഗതസംഘ രൂപീകരണവും അനുസ്മരണവും

skssf tanur

താനൂര്‍: “വിമോചന ത്തിന്റെ പോരിടങ്ങളില്‍ സാഭിമാനം” എന്ന പ്രമേയ ത്തില്‍ ഡിസംബര്‍ 26,27 തിയ്യതികളില്‍ താനൂരില്‍ നടക്കാനിരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും താനൂര്‍ വ്യാഭാര ഭവനില്‍ നടന്നു. ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വ ഹിച്ചു. അലി ഫൈസി പവണ്ണ, കാളാവ്സൈതലവി മുസ്ലിയാര്‍ ,കെ.എന്‍.എസ്തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Posted in Head Lines | Read More »

സംസ്ഥാന ഹജ്ജ് ക്യാംപ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

thangal

മലപ്പുറം: ഈ വര്‍ഷത്തെ ഹജജ് യാത്രയോടനുബന്ധിച്ചുളള ഹജജ് ക്യ്ാംപ് ഇന്ന് വൈകീട്ട് ഏഴിന് ഹജ്ജ് ഹൗസില്‍ ആരംഭിക്കും. കാംപിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ആമുഖ പ്രഭാഷണവും എം പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണവും നടത്തും. കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി [...]

Posted in Head Lines | Read More »

റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ വഫാത്തായി..

kalambadi usthad

ഹൃദായാഘാതത്തെത്തുടര്‍ന്ന് ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്ന് ഉച്ചക്ക് ഇന്ത്യന്‍ സമയം 1 മണിയോടെയാണ് വഫാതായത്. 78 വയസ്സായിരുന്നു അദ്ദേഹത്തിന്. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വെച്ച് മയ്യിത്ത് കുളിപ്പിച്ച ശേഷം വൈകുന്നേരം നാലുമണിയോടെ ജനാസ കോട്ടുമല കോംപ്ലക്സിലേക്ക് കൊണ്ടുവരും. അവിടെ വെച്ച് പൊതുജനങ്ങള്‍ക്ക് മയ്യിത്ത് നമസ്കരിക്കാന്‍ സൌകര്യമുണ്ടായിരിക്കും. നാളെ രാവിലെ ഒന്പത് മണിക്ക് കാളന്പാടി മഹല്ലു മസ്ജിദില്‍ ഖബറക്കം. സുന്നീ ആദര്‍ശപ്രസ്ഥാനരംഗത്ത് കഴിഞ്ഞ അമ്പത് വര്‍ഷത്തിലേറെ സജീവ സാന്നിധ്യമായിരുന്നു കാളമ്പാടി ഉസ്താദ്. തന്‍റെ സ്വതസിദ്ധമായ [...]

Posted in Head Lines | Read More »

പ്രവാചക ദര്‍ശനങ്ങളെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയില്ല: അലവി കുട്ടി ഹുദവി

HUDAVI, DUBAI

ബഹ്‌റൈന്‍ : അന്ധകാരം മൂടിയ ലോക സമൂഹത്തെ സത്യത്തിന്റെ പാത യിലേക്ക് നയിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മഹ ത്വത്തെ കാര്‍ട്ടൂണു കളിലൂടെയും സിനിമക ളിലൂടെയും തകര്‍ക്കാ മെന്ന് സയന്റിസ്റ്റ് ശക്തികള്‍ കരുതേണ്ടെന്ന് ദുബായ് സുന്നി സെന്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ അലവി കുട്ടി ഹുദവി പറഞ്ഞു. സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ് ടൌണ്‍ ഏരിയ കമ്മിറ്റി നടത്തിയ സ്വലാത് വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചകനെ അപമാനിക്കാന്‍ സിനിമ ഇറക്കിയതിന്റെ പേരില്‍ [...]

Posted in Head Lines | Read More »

ഖുര്‍ആന്‍ – മനുഷ്യാവകാശങ്ങളുടെ മാഗ്നാകാര്‍ട്ട : ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി

Onampilli Muhammad Faizy

ദുബൈ : മനുഷ്യ സ്വത്വത്തെ അംഗീകരിക്കുകയും വര്‍ഗ്ഗ, വര്‍ണ്ണ, ദേശങ്ങള്‍ക്കതീതമായി മനുഷ്യ സമത്വത്തെക്കുറിച്ച് ഉദ്ഘോഷിക്കുകയും ചെയ്ത പരിശുദ്ധ ഖുര്‍ആന്‍ മനുഷ്യാവകാശങ്ങളുടെ മാഗ്നാ കാര്‍ട്ടയാണെന്ന് പ്രശസ്ത മുസ്ലിം പണ്ഡിതനും വാഗ്മിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി പ്രസ്താവിച്ചു. ദുബൈ ഇന്‍റര്‍നാഷണല്‍  ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച പതിനാറാമത് അന്താരാഷ്‌ട്ര ഖുര്‍ആന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു കൊണ്ട് ഖിസൈസ് ജം-ഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉച്ഛനീച്ചത്വങ്ങളില്ലാത്ത ഒരു ഉത്തമ സമൂഹ സൃഷ്ടി ഖുര്‍ആനിന്‍റെ സ്വാധീനം വഴി മുസ്ലിം ലോകത്തിനു സാധ്യമായി. മനുഷ്യാവകാശ ധ്വംസനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഖുര്‍ആനിക സന്ദേശത്തിന് പ്രസക്തിയേറുന്നുണ്ട്. ഖുര്‍ആന്‍ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നിയമ നിര്‍മ്മാണം [...]

Posted in Head Lines | Read More »

പാണക്കാട്‌ കുടുംബത്തിന്‌ ബദലാവാന്‍ ശ്രമിക്കുന്നവരെ സമൂഹം തള്ളിക്കളയും : ഡോ.എം.കെ മുനീര്‍

MUNEER

കണ്ണനല്ലൂര്‍ : മുസ്‌ലിംകളുടെ സര്‍വാദരണീയനായ നേതാവും ആത്മീയമേഖലയിലെ അവസാന വാക്കുമാണ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍. ഇതിന്‌ അവകാശവാദവുമായി ആര്‌ വന്നാലും ആരെ ഉയര്‍ത്തിക്കാട്ടാന്‍ ഏത്‌ മുസ്‌ലിം നാമധാരികള്‍ ശ്രമിച്ചാലും സമൂഹം തള്ളിക്കളയുമെന്ന്‌ മന്ത്രി ഡോ.എം.കെ മുനീര്‍ പറഞ്ഞു. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രയുടെ കൊല്ലം ജില്ലാ പര്യടനത്തിന്‍റെ സമാപന യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയ ചൂഷണം കേവലം ഒരു മതത്തിന്‍റെ മാത്രം പ്രശ്‌നമായി കാണരുതെന്നും അപലപനീയമായ സാമൂഹിക തിന്മ എന്ന നിലക്ക്‌ തന്നെ സര്‍വ്വ മതങ്ങളാലും എതിര്‍ക്കപ്പെടണമെന്നും [...]

Posted in Featured,Head Lines | Read More »

വിമോചനയാത്രക്ക്‌ പാലക്കാട്‌ ഊഷ്‌മള വരവേല്‍പ്‌

perinthal-manna

പാലക്കാട് : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയത്തില്‍ SKSSF നടത്തുന്ന വിമോചന യാത്രക്ക്‌ ജില്ലയില്‍ ആവേശകരമായ വരവേല്‍പ്പ്‌. ആത്മീയ ചൂഷണം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സ്വീകരണ സ്ഥലങ്ങളില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ സംഘടനയുടെ ജന പിന്തുണയുടെ കൂടി തെളിവായി. മേഖലാ അതിര്‍ത്തികളില്‍ നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ പ്രവര്‍ത്തകന്‍മാര്‍ യാത്രയെ സ്വീകരിച്ചാനയിച്ചത്‌. ജാഥാ ക്യാപ്‌റ്റന്‍ അബ്‌ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്, വൈസ്‌. ക്യാപ്‌റ്റന്‍മാരായ നാസ്വിര്‍ ഫൈസി കൂടത്തായി,ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസി, മുസ്ഥഫാ മാസ്റ്റര്‍ മുണ്ടുപാറ, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ്‌ കൂളിമാട്‌, റഹീം ചുഴലി തുടങ്ങിയവരാണ്‌ യാത്രക്ക്‌ നേതൃത്വം നല്‍കുന്നത്‌. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പട്ടാമ്പിയിലേക്ക്‌ തുറന്ന [...]

Posted in Head Lines | Read More »

വിമോചനയാത്രയ്ക്ക് മണ്ണാര്‍ക്കാട്സ്വീകരണം

PHOTO

മണ്ണാര്‍ക്കാട്: ആത്മീയചൂഷണത്തിനെതിരെ ജിഹാദ് എന്ന സന്ദേശവുമായി അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് നയിക്കുന്ന വിമോചനയാത്രയ്ക്ക് മണ്ണാര്‍ക്കാട്ട് സ്വീകരണംനല്‍കി. ബസ്സ്റ്റാന്‍ഡ്പരിസരത്ത്‌നടന്ന സ്വീകരണ സമ്മേളനം അഡ്വ. എന്‍. ഷംസുദീന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പി.സി. ഉസ്മാന്‍ഫൈസി അധ്യക്ഷതവഹിച്ചു. കളത്തില്‍ അബ്ദുള്ള, അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ഫൈസി കൂടത്തായി, ബഷീര്‍, സലാഹുദീന്‍ഫൈസി വലപ്പുഴ, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, കെ. മമ്മത്‌ഫൈസി, മുഹമ്മദ് സഖാഫി മലയമ്മ, അഡ്വ. ടി.എ. സിദ്ധിഖ്, ടി.എ. സലാം, ഫായിദാബഷീര്‍, റഫീഖ് കുന്തിപ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

Posted in Head Lines | Read More »

SKSSF വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ പ്രൗഢഗംഭീര സ്വീകരണം

hameed-faizy-ambalakkadavu

കോട്ടക്കല്‍ : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗലാപുരത്തു നിന്നു പ്രയാണമാരംഭിച്ച വിമോചനയാത്രക്ക്‌ കോട്ടക്കലില്‍ പ്രൗഢഗംഭീര സ്വീകരണം നല്‍കി. സമസ്‌തയുടെയും പോഷകഘടകങ്ങളുടെയും ആഭിമുഖ്യത്തില്‍ എടരിക്കോട്‌ നിന്നു നൂറുകണക്കിന്‌ വാഹനങ്ങളുടെ അകമ്പടിയോടെ കോട്ടക്കല്‍ ബസ്‌സ്‌റ്റാന്റിലേക്ക്‌‌ വിമോചനയാത്രയെ ആനയിച്ചു. ജില്ലാ പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.പി മുഹമ്മദ്‌ മുസ്‌‍ലിയാര്‍ അധ്യക്ഷത വഹിച്ചു. വ്യാജമുടിയുടെ നാള്‍വഴികള്‍ എന്ന പ്രമേയത്തില്‍ സമ്മേളന നഗരിയില്‍ ഒരുക്കിയ എക്‌സിബിഷന്‍ സമസ്‌ത കേന്ദ്ര മുശാവറ അംഗം പി.പി മുഹമ്മദ്‌ ഫൈസി ഉദ്‌ഘാടനം [...]

Posted in Head Lines | Read More »

ആത്മീയത കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരം : ഹമീദലി ശിഹാബ്‌ തങ്ങള്‍

SKSSF.NET

കോട്ടക്കല്‍ : ഇസ്‍ലാമിക നവോത്ഥാന സംരംഭങ്ങള്‍ക്ക്‌ ദിശ നല്‍കിയ ആത്മീയ ദര്‍ശനങ്ങളെ കമ്പോളവത്‌ക്കരിക്കുന്നത്‌ അപകടകരമാണെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പ്രസ്‌താവിച്ചു. SKSSFവിമോചനയാത്രക്ക്‌ കോട്ടക്കലില്‍ നല്‍കിയ സ്വീകരണം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു തങ്ങള്‍. ആത്മസംസ്‌കരണമാണ്‌ ആത്മീയതയുടെ പൊരുള്‍. ഹൃദയ വിശുദ്ധിയും ഉദാത്ത സംസ്‌കാരവും വിളയിച്ചെടുക്കാനാണ്‌ ആത്മീയ മാര്‍ഗങ്ങളെ ഉപയോഗപ്പെടുത്തേണ്ടത്‌. മറിച്ച്‌ കച്ചവട താല്‍പര്യങ്ങള്‍ക്കും പ്രാസ്ഥാനിക നേട്ടങ്ങള്‍ക്കും വേണ്ടി ആത്മീയതയെ ദുരുപയോഗം ചെയ്യുന്നത്‌ ആപത്‌ക്കരമാണ്‌. വിശുദ്ധ പ്രവാചകന്‍ മുഹമ്മദ്‌ നബിയുടെ തിരുകേശമെന്ന പേരില്‍ കാന്തപുരം വിഭാഗം അവതരിപ്പിച്ച വ്യാജമുടി ഹൈദരലി ശിഹാബ്‌ തങ്ങളുടെ ആഹ്വാന [...]

Posted in Head Lines | Read More »



----------------------------------------------------------------------------------------------------------