Home » Local News
You are browsing entries filed in “Local News”

കോഴിക്കോട്: കഴിഞ്ഞ ദിവസം നിര്യാതനായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും പ്രാര്‍ത്ഥനാ സദസ്സും ഒക്‌ടോബര്‍ 7 കാലത്ത് 10 മണിക്ക് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍ അനക്‌സില്‍ നടത്തുവാന്‍ കോഴിക്കോട് ജില്ലാ സമസ്ത കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പാറന്നൂര്‍ പി. പി ഇബ്രാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം [...]
Posted in Local News | Read More »
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഇതിവൃത്തമടങ്ങിയ ‘ഇന്നസെന്റ്‌സ് ഓഫ് മുസ്്‌ലിം’ പോലെയുള്ള സിനിമകളും മറ്റു ലേഖനങ്ങളു മുസ്്‌ലിം ലോകത്തെ വിറളിപിടിപ്പിക്കാനുള്ള തട്ടിപ്പാണെന്ന് എസ്.കെ. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ്. നബി യുടെ സ്്‌നേഹം മൂലം മുസ്്‌ലിം ലോകത്ത് നടക്കുന്ന വികാര പ്രകടന ങ്ങള്‍ ഒരര്‍ഥത്തില്‍ പാശ്ചാത്യലോകം ആഗ്രഹിക്കുന്നത് തന്നെയാണ്. ആരോഗ്യപരമായ സംവാദങ്ങളും ബൗദ്ധിക പ്രതിരോധ ങ്ങളും ഒരുക്കി ഇത്തരം ചതിക്കുഴികള്‍ നേരിടാന്‍ മുസ്്‌ലിംകള്‍ പ്രാപ്തരാവണം. ആക്രമത്തിന്റെ ശൈലിയിലുള്ള വികാരപ്രകടനങ്ങള്‍ പടിഞ്ഞാറിനെ സന്തോഷിപ്പിക്കുകയാണ്. വിവാദ സിനിമ ഇന്ത്യയില്‍ നിരോധിച്ചതില്‍ [...]
Posted in Local News | Read More »
തിരുവനന്തപുരം : ധര്‍മശബ്ദത്തിന്‍റെ കാഹളം മുഴക്കി ആത്മീയ ചൂഷണത്തിനെതിരെ ജിഹ്വയുയര്‍ത്തി നാടുണര്‍ത്തി ഏപ്രില്‍ 18ന് മംഗലാപുരത്ത് നിന്ന് ആരംഭിച്ച വിമോചനയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പരിശുദ്ധമായ ആത്മീയതയെ വ്യവസായ വത്‌കരിക്കുന്ന സകലകേന്ദ്രങ്ങള്‍ക്കും വ്യക്തമായ മറുപടി വിമോചനയാത്രയുടെ സമാപന മഹാസമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. ഇസ്‌ലാമിന്‍റെ തനതായ ആത്മീയതയുടെ പൊരുള്‍ കേരളക്കരയിലെ പൊതുജന സമക്ഷം സമര്‍പ്പിച്ച് വ്യാജന്മാരുടെ കള്ളത്തരങ്ങളെ തുറന്ന് കാട്ടിയാണ് വിമോചനയാത്ര സമാപിക്കുന്നത്. ഇന്ന് നാല് മണിക്ക് തുടങ്ങുന്ന സമാപന സംഗമത്തില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് [...]
Posted in Local News | Read More »

ബെളിഞ്ചം : ബെളിഞ്ചം ഹദ്ദാദ് നഗര്‍ ഹദ്ദാദ് ജുമാമസ്‌ജിദില്‍ ആഴ്‌ചകള്‍തോറും നടത്തിവരാറുളള സ്വലാത്ത് മജ്‌ലീസിന്‍റെ വാര്‍ഷികത്തിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട മതപ്രഭാഷണ പരിപാടി ബെളിഞ്ചം ഹദ്ദാദ് നഗറില്‍ ആരംഭിച്ചു. പരിപാടി മുഹമ്മദ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമസ്‌തകേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാവൈസ് പ്രസിഡണ്ട് ഇ.പി.ഹംസ്സത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പൊസോളിഗ അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി. ബി.പി.അബ്‌ദുല്‍റഹ്മാന്‍ പള്ളം,സാദിഖ് മൗലവി, അബ്‌ദുല്‍ റഹ്മാന്‍ ദര്‍ഘാസ്, ജി.ഹസ്സന്‍ കുഞ്ഞ്, ബി.എം.അഷ്‌റഫ്, അബ്‌ദുള്‍ റഹ്മാന്‍ കുഞ്ഞിമുല സംബന്ധിച്ചു. ഇന്ന് രാത്രി മുഹമ്മദ് ഹനീഫ് [...]
Posted in Local News | Read More »
തിരൂര്‍ : മത പണ്ഡിതന്മാര്‍ സമൂഹത്തെ സമുദ്ധരിക്കേണ്ടവരാണെന്നും കേവലം ഭൗതിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി ആത്മീയതയെ കച്ചവടവല്‍കരിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക് തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സമ്മേളനത്തില്‍ എം.പി മുസ്ഥഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. റഹ്‌മത്തുല്ല ഖാസിമി മുത്തേടം, നാസ്വിര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ബശീര്‍ പനങ്ങാങ്ങര, എം. അബ്‌ദുല്ലക്കുട്ടി, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ഇബ്‌റാഹീം കുട്ടി സംബന്ധിച്ചു.
Posted in Local News,Short News | Read More »

മാഹിനാബാദ് : ലോക സമൂഹം ഇന്ന് ആഗ്രഹിക്കുന്നത് ആത്മീയതയെയാണെന്നും അതിനെ ചൂഷണം ചെയ്യുന്നത് ദുഃഖകരമാണെന്നും സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷിക സനദ്‌ദാന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമൂഹം ഒന്നടങ്കം തേടുന്നത് സമാധാനം നേടാനുള്ള പ്രക്രിയയെയാണ്. ആരും തള്ളിക്കളയാത്ത വസ്‌തുതയാണിത്. ഈ ആവശ്യകതയെ ആരും ചൂഷണം ചെയ്യരുതെന്ന് തങ്ങള്‍ പറഞ്ഞു. ഉത്തമ സമൂഹങ്ങളാണ് മുന്‍കാലങ്ങളില്‍ കഴിഞ്ഞു പോയതെങ്കിലും അതിനെ സൂക്ഷിക്കുന്നതില്‍ നാം പരാചയപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജനബാഹുല്യം കൊണ്ട് തിങ്ങിനിറഞ്ഞ പരിപാടിയില്‍ ത്വാഖാ അഹ്‌മദ് മൗലവി അധ്യക്ഷത [...]
Posted in Featured,Local News | Read More »

മാഹിനാബാദ് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട മെഗാ എക്‌സിബിഷന്‍ മിക്‌സോസ് 2012 ചരിത്രമാകുന്നു. കാസറഗോഡ് ഇതുവരെ സംഘടിപ്പിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് ഏവരും ഒരേ സ്വരത്തില്‍ സമ്മതിച്ച മിക്‌സോസ് അതിന്‍റെ വൈവിധ്യം കൊണ്ടാണ് ഏറെ ശ്രദ്ധേയമായത്. വിജ്ഞാനവും വിനോദവും ഒരു പോലെ പകര്‍ന്ന മിക്‌സോസ് ആദ്യ ദിനത്തിലെ `ബോംബ് സ്‌ഫോടന’ത്തിലൂടെ തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിന്‍റെതായിരുന്നു ഈ സ്‌പെഷ്യല്‍ ഇഫക്‌ട്. പുണഞ്ചിത്താഴയുടെ ചിത്രങ്ങളും കൂടെ കാസറഗോഡിന്‍റെ പൈതൃകം വെളിവാക്കുന്ന അപൂര്‍വ്വ ശേഖരണങ്ങളും കൂടിയായിരുന്നപ്പോള്‍ സാംസ്‌കാരിക പ്രവര്‍ത്തകരും എക്‌സ്‌പോയിലേക്ക് ഒഴുകാന്‍ തുടങ്ങി. സംസാരിക്കുന്ന അമേരിക്കന്‍ പാവയും [...]
Posted in Local News | Read More »

തരുവണ (വയനാട്) : വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളുടെ പിന്തുണയോടെ കേരളത്തിലുടനീളം യാത്ര നടത്തുകയും സ്വീകരണ വേദികളില്‍ മതനിരീശ്വര വര്‍ഗീയ വാദികളെ പങ്കെടുപ്പിക്കുകയും ചെയ്‌ത കാന്തപുരം സമൂഹത്തില്‍ മാന്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും കേരള ജനതയെ മാനവികത പഠിപ്പിക്കാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അബ്‌ദുല്‍ ഹമീദ് ഫൈസി. ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യവുമായി SKSSF നടത്തുന്ന വിമോചന യാത്രക്ക് വയനാട് തരുവണയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയ വിരോധികളാല്‍ കണ്ണൂരില്‍ നിഷ്‌ഠൂരമായി കൊലചെയ്യപ്പെട്ട അബ്‌ദുശ്ശുകൂറിന്‍റെ വീട് പോലും സന്ദര്‍ശിക്കാതെ അതുവഴി യാത്ര നടത്തിയ കാന്തപുരം [...]
Posted in Head Lines,Local News | Read More »
കോഴിക്കോട് : കേരളത്തിലെ ചില രാഷ്‌ട്രീയ നേതാക്കള്‍ ഈയിടെയായി മതങ്ങളെയും മതനേതൃത്വത്തെയും കടന്നാക്രമിക്കുന്ന പ്രസ്‌താവനകള്‍ ഇറക്കുകയാണ്. തെരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ ഒരുസ്വരവും പിന്നീട് മറ്റൊരു സ്വരവും ഉയര്‍ത്തി മതേതരനാവാന്‍ സാഹസപ്പെടുകയാണിവര്‍. പാണക്കാട് ഹൈദര്‍അലി ശിഹാബ് തങ്ങളെ കുറിച്ചും, സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമായെകുറിച്ചുമൊക്കെ പരോക്ഷമായും, പ്രത്യക്ഷമായും ദു:സൂചനയോടെ സംസാരിക്കുന്ന നേതാക്കളെ അതത് പാര്‍ട്ടിനേതൃത്വം നിയന്ത്രിച്ചില്ലെങ്കില്‍ കേരളം കാത്തുപോരുന്ന സൗഹൃദവും, മൈത്രിയും ക്ഷീണിക്കുമെന്ന് നേതൃത്വം ഓര്‍മ്മിക്കണമെന്ന് സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ പി.പി.മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അബ്‌ദുസ്സമദ് പൂക്കോട്ടൂര്‍, അബ്‌ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ.റഹ്‌മാന്‍ ഫൈസി, ഉമര്‍ ഫൈസി മുക്കം പുറപ്പെടുവിച്ച [...]
Posted in Local News,Short News | Read More »

കാസര്‍കോട് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്19-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് സി.എം.അബ്ദുല്ല മൗലവി നഗറില്‍ പ്രൗഢോജ്വല തുടക്കം.രാവിലെ സ്വാഗതസംഘം ചെയര്‍മാന്‍ മൊയ്തീന്‍ കുട്ടി ഹാജി ചട്ടഞ്ചാല്‍ പതാക ഉയര്‍ത്തിയതോടുകൂടിയാണ് സമ്മേളന പരിപാടിക്ക് തുടക്കംകുറിച്ചത്. ഖാസി ത്വാഖ അഹമ്മദ് മൗലവി, യു.എം. അബ്ദുല്‍ റഹ്മാന്‍ മൗലവി,എം.എ. ഖാസിം മുസ്ല്യാര്‍, കെ.കെ. അബ്ദുല്ല ഹാജി ഖത്തര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ചെര്‍ക്കള അഹമ്മദ് മുസ്ല്യാര്‍, എം.പി. മുഹമ്മദ് ഫൈസി, ടി.ഡി. അബ്ദുല്‍ റഹ്മാന്‍ ഹാജി, ടി.ഡി.അഹമ്മദ് ഹാജി, എം.എസ്. തങ്ങള്‍ മദനി, ജലീല്‍ കടവത്ത്, സി.എച്ച്. അബ്ദുല്ലക്കുഞ്ഞി ഹാജി, ചെറുക്കോട് ഹാജി,സി.എന്‍. ഇബ്രാഹിം, ഷാഫി ഹാജി ബേക്കല്‍, ശംസുദ്ദീന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, നിസാര്‍ കല്ലട്ര, ഇബ്രാഹിം കുണിയ, മല്ലം സുലൈമാന്‍ ഹാജി, മജീദ് ചെമ്പരിക്ക, പാക്യാര മുഹമ്മദ്കുഞ്ഞി ഹാജി, ശറഫുദ്ദീന്‍, റഫീഖ് [...]
Posted in Head Lines,Local News | Read More »