ആരാമ്പ്രം: എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സാരഥി സംഗമവും കാളമ്പാടി ഉസ്താദ് അനുസ്മരണവും ആറിന് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് മടവൂര്‍ സി.എം. മഖാം ഓഡിറ്റോറിയത്തില്‍ നടക്കും. സാരഥി സംഗമം അബ്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്യും. അബ്ദുറസാഖ് ബുസ്താനി അനുസ്മരണ പ്രഭാഷണം നടത്തും.
Posted in Short News | Read More »
ആരാമ്പ്രം: സമസ്ത കൊടുവള്ളി മണ്ഡലം ഖത്വീബ് സംഗമവും കാളമ്പാടി ഉസ്താദ് അനുസ്മരണവും ആറിന് ശനിയാഴ്ച രാവിലെ 9.30ന് മടവൂര്‍ സി.എം. മഖാമില്‍ നടക്കും. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥനാ സദസ്സിന് വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ നേതൃത്വം നല്കും.
Posted in Short News | Read More »
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ്. നരിക്കുനി മേ ഖലാ കമ്മിറ്റിയുടെ പ്രതിനിധി സമ്മേളനവും കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ഇന്ന് വൈകു.3.00.മണിക്ക് നരിക്കുനി ഉപേരാസ് ഹാളില്‍ നടക്കും.
Posted in Short News | Read More »
വിശുദ്ദിയും ലാളിത്യവും ഉത്തര വാദിത്ത ബോധവും ജീവിതാവസാനം വരെ പ്രകടിപ്പിച്ച റ ഈസുല്‍ ഉലമ ശൈകുനാ കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍ കാലത്തിനു മാതൃക യാണെന്നും പണ്ട്ടിത സമൂഹം കാളമ്പാടി ഉസ്താദിനെ മാതൃകയാക്കാന്‍ തയ്യാറാകണമെന്നും കാളമ്പാടി ഉസ്താധിന്റ്റെ വേര്‍പാട് പണ്ട്ടിത സമൂഹത്തിനു തീരാ നഷ്ടമാണെന്നും ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി നാഷണല്‍ കമ്മിറ്റി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സൗദി അറേബ്യയിലെ മുഴുവന്‍ ഇസ്‌ലാമിക് സെന്റ്റെരുകളിലും വ്യാഴം വെള്ളി ദിവസങ്ങളില്‍ മയ്യിത്ത് നിസ്ക്കാരങ്ങളും അനുസ്മരണങ്ങളും പ്രതേക പ്രാര്‍ത്ഥനയും നടക്കുമെന്ന്ഇസ്‌ലാമിക് സെന്റ്റെര്‍ സൗദി [...]
Posted in SAUDI ARABIA,Short News | Read More »
പ്രമുഗ പണ്ഡിതനും സമസ്ത കേരള ജമിയ്യത്തുല്‍ ഉലമ പ്രസിടന്റുമായ കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തില്‍ കുവൈത്ത് ഇസ്ലാമിക് സെന്റര് സ്ന്ട്രല്‍ കമ്മിറ്റി അനുശോചനം രേഗപ്പെടുത്തി . അദ്ധേഹത്തിന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരവും അനുശോചന യോഗവും നാളെ 3 / 10 / 2012 ( ബുധന്‍ ) രാത്രി 8 മണിക്ക് അബ്ബാസിയ റിഥം ഓടിടോരിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
Posted in KUWAIT,Short News | Read More »
കോഴിക്കോട്: വിവിധ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിശ്വാസ ആചാര വൈരുധ്യങ്ങള്‍ നിലനിര്‍ത്തുന്നതിലും അവയോട് യോജിക്കുന്നതിനും വിയോജിക്കുന്നതിനും രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ടെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇന്ത്യക്ക് ഏക ശിലാരൂപിതമായ ഒരു സംസ്കാരം ഇല്ലെന്നത് ചരിത്ര വസ്തുതയാണ്. എന്നാല്‍, നിലവിളക്ക് കൊളുത്തല്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവാചാരങ്ങളുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കുന്നത് സാമുദായിക സ്പര്‍ധ ഉടലെടുക്കാനാണ് നിമിത്തമാവുക. നിലവിളക്ക് കൊളുത്തല്‍ ചടങ്ങ് ദീപാരാധനയുമായി ബന്ധപ്പെട്ട ഹൈന്ദവ വിശ്വാസത്തില്‍നിന്ന് കടന്നുവന്നതാണ്. വിദ്യാരംഭം സരസ്വതീപൂജയുമായും ബന്ധപ്പെട്ടതാണ്. തീവ്രമതേതര വാദികളായി ചമയാന്‍ തിടുക്കം കാട്ടുന്നവര്‍ പറയുന്ന [...]
Posted in Short News | Read More »
കണ്ണനല്ലൂര്‍/കൊല്ലം : വിമോചന യാത്രയുടെ കൊല്ലം ജില്ലാ സ്വീകരണ സമാപന സമ്മേളനം അലങ്കോലപ്പെടുത്താന്‍ വിഘടിതരുടെ ഗൂഢ ശ്രമം. പറവൂര്‍ തെക്കുംഭാഗത്ത് നിന്നും സ്വീകരണം ഏറ്റുവാങ്ങി കണ്ണനല്ലൂരില്‍ ഏര്‍പെടുത്തിയ ജില്ലാ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന യാത്രാ പ്രതിനിധികള്‍ക്ക് അകമ്പടിയായി സഞ്ചരിച്ച അനൗണ്‍സ് വാഹനത്തെ പിടിച്ചു നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഡ്രൈവറുടെ കഴുത്ത് പിടിച്ച് ഭീഷണിപ്പെടുത്തിയ സംഘത്തിന്‍റെ കയ്യില്‍ മാരകായുധം ഉണ്ടായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിന് മുമ്പ് മലപ്പുറത്ത് വളാഞ്ചേരി, തൃശൂരിലെ കേച്ചേരി തുടങ്ങി സ്ഥലങ്ങളിലും വിഘടിതര്‍ യാത്ര അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.
Posted in Short News | Read More »
പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്‌ത കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ: അസ്‌അദിയ്യ: ഇസ്‌ലാമിയ്യ: അറബിക് കോളേജില്‍ എല്ലാ അറബി മാസവസാനവും നടത്തി വരാറുള്ള സ്വലാത്ത് ദിക്‌റ് മജ്‌ലിസിന്റെ വാര്‍ഷികവും 20ാം വാര്‍ഷിക സമ്മേളന പ്രഖ്യാപനവും ഇന്ന് രാത്രി 7 മണിക്ക് അസ്‌അദാബാദില്‍ നടക്കും. സയ്യിദ് ഹാശിം കുഞ്ഞി തങ്ങളുടെ പ്രാരംഭ പ്രാര്‍ത്ഥനയോടെ തുടങ്ങുന്ന മഹനീയ സദസ്സിനു സമസ്‌ത കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലെലി തങ്ങള്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. സമ്മേളന [...]
Posted in AS'ADIYYA,Short News | Read More »
വളാഞ്ചേരി : വളാഞ്ചേരി ടൗണില്‍ വിമോചനയാത്രയെ അനുഗമിച്ച വിഖായ വളണ്ടിയര്‍മാരുടെ വാഹനങ്ങള്‍ക്ക് നേരെ കുറ്റിപ്പുറം എസ്. ഐയുടെ അതിക്രമം. പ്രവര്‍ത്തകരുടെ വാഹനങ്ങളുടെ കാറ്റൊഴിക്കാന്‍ ഇദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു. സ്വീകരണ സമ്മേളനത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് നേരെയാണ് എസ്. ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റമുണ്ടായത്. രോഷാകുലരായ പ്രവര്‍ത്തകര്‍ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. തെറ്റ് സമ്മതിച്ച് എസ്.ഐ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പരസ്യ മാപ്പ് പറയുകയും അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന് സി. ഐ ഉറപ്പ് നല്‍കുകയും ചെയ്‌തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയത്. കുറ്റിപ്പുറം എസ്. ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി പ്രതിഷേധം [...]
Posted in Short News | Read More »
വളാഞ്ചേരി : ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ് എന്ന മുദ്രാവാക്യമുയര്‍ത്തി ഏപ്രില്‍ 18ന് മംഗലാപുരത്ത് നിന്ന് ആരംഭിച്ച SKSSF വിമോചന യാത്രക്ക് വളാഞ്ചേരിയില്‍ ഉജ്ജ്വല സ്വീകരണം. അനവധി വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ ജാഥാ നായകരെ സമ്മേളന വേദിയിലേക്ക് ആനയിച്ചു. സ്വീകരണ സമ്മേളനം വളാഞ്ചേരി കമ്യൂണിറ്റി ഹാളില്‍ എം.പി മുസ്ഥഫല്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ കോയ തങ്ങള്‍, എം.കെ കൊടശ്ശേരി, സയ്യിദ് കെ.സി.എ തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഗഫൂര്‍, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, റഹീം മാസ്റ്റര്‍ ചുഴലി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി,അബ്‌ദുറഹ്‌മാന്‍ ഫൈസി കൊടുമുടി, മുനീര്‍ ഹുദവി വിളയില്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സ്വലാഹുദ്ദീന്‍ [...]
Posted in Short News | Read More »