ആത്മീയ ചൂഷകരെ സമുദായം തിരിച്ചറിയുക : സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍

മനാമ : ആത്മീയ ചൂഷകരായ പണ്ഡിതന്മാരെ സമുദായം തിരിച്ചറിയണമെന്ന് പണ്ഡിതനും വാഗ്മിയുമായ സയ്യിദ് ഫക്രുദ്ധീന്‍ തങ്ങള്‍ പ്രസ്‌താവിച്ചു. ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്’ എന്ന പ്രമേയത്തില്‍ SKSSF സംസ്ഥാന കമ്മറ്റി നടത്തുന്ന വിമോചനയാത്രയോടനുബന്ധിച്ച് സമസ്‌ത കേരള ജംഇത്തുല്‍ മുഅല്ലിമീന്‍ ബഹ്‌റൈന്‍ റൈഞ്ച് മനാമ സമസ്‌ത മദ്രസ്സാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഐക്യദാര്‍ഢ്യസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സമുദായത്തിന് ആത്മീയത പകര്‍ന്ന് അവരെ നേര്‍വഴി നടത്താന്‍ ഉത്തരവാദപ്പെട്ട പണ്ഡിതരില്‍ നിന്നുതന്നെ ചിലര്‍ ആത്മീയ ചൂഷണത്തിനിറങ്ങി തിരിച്ചത് ഖേദകരമാണ്, അദ്ധേഹം കൂട്ടി ചേര്‍ത്തു. കെ.എം.എസ് മൗലവി പ്രമേയപ്രഭാഷണം നടത്തി.കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാര്‍ [...]
