SKSSF വിമോചന യാത്രക്ക് കാളികാവില്‍ ഉജ്ജ്വല സ്വീകരണം
മലപ്പുറം : ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയത്തില്‍ SKSSF സ്ഥാപക സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക് കാളികാവില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. SKSBV ടാസ്ക് ഫോഴ്സ്, SKSSF വിഖായ എന്നിവയുടെ നേതൃത്വത്തില്‍ ചെങ്കോട് ലിവാഉല്‍ ഹുദ, മേലേ കാളികാവ് നൂറുല്‍ ഈമാന്‍ ദഫ് ടീമുകളുടെ അകമ്പടിയോടെ ആനയിച്ചു.നിലമ്പൂരില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മേഖലയെ പ്രകമ്പനം കൊള്ളിച്ച റാലി ഒരു ചൂഷണത്തിനും സമ്മതിക്കില്ലെന്ന ഉജ്ജ്വല പ്രഖ്യാപനമായി.
സ്വീകരണ സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി കുഞ്ഞാണി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര മുശാവറ അംഗം കുട്ടി മുസ്‍ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. റഹ്‍മത്തുള്ളാ ഖാസിമി മുത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കെ.സി.അബൂബക്കര്‍ സഖാഫി, സ്വലാഹുദ്ദീന്‍ ഫൈസി എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. മമ്മദ് ഫൈസി, കാളാവ് സൈതലവി മുസ്‍ലിയാര്‍, സുലൈമാന്‍ ഫൈസി മാളിയക്കല്‍,കുഞ്ഞമ്മദ് മുസ്‍ലിയാര്‍ കാട്ടുമുണ്ട, ലാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ക്ലസ്റ്റര്‍ ഭാരവാഹികള്‍ ഹാരാര്‍പ്പണം നടത്തി. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഫരീദ് റഹ്‍മാനി സ്വാഗതവും SKSSF കാളികാവ് ക്ലസ്റ്റര്‍ സെക്രട്ടറി ശബീര്‍ നന്ദിയും പറഞ്ഞു.

Short URL: http://www.skssf.net/beta/news/?p=283
