|

ചൂഷണം പണ്ഡിതരുടെ ദൗത്യമല്ല : പാണക്കാട്‌ സയ്യിദ്‌ റശീദലി ശിഹാബ്‌ തങ്ങള്‍

തിരൂര്‍ : മത പണ്ഡിതന്മാര്‍ സമൂഹത്തെ സമുദ്ധരിക്കേണ്ടവരാണെന്നും കേവലം ഭൗതിക താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി ആത്മീയതയെ കച്ചവടവല്‍കരിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരുമെന്നും പാണക്കാട്‌ റശീദലി ശിഹാബ്‌ തങ്ങള്‍. SKSSF സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക്‌ തിരൂരില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍.
സമ്മേളനത്തില്‍ എം.പി മുസ്ഥഫല്‍ ഫൈസി അധ്യക്ഷത വഹിച്ചു. റഹ്‌മത്തുല്ല ഖാസിമി മുത്തേടം, നാസ്വിര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, ബശീര്‍ പനങ്ങാങ്ങര, എം. അബ്‌ദുല്ലക്കുട്ടി, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, ഇബ്‌റാഹീം കുട്ടി സംബന്ധിച്ചു.

Short URL: http://www.skssf.net/beta/news/?p=317

Posted by on Apr 25 2012. Filed under Local News, Short News. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply



----------------------------------------------------------------------------------------------------------