|

വിമോചന യാത്രക്ക്‌ നേരെ കുറ്റിപ്പുറം എസ്‌. ഐയുടെ അതിക്രമം

വളാഞ്ചേരി : വളാഞ്ചേരി ടൗണില്‍ വിമോചനയാത്രയെ അനുഗമിച്ച വിഖായ വളണ്ടിയര്‍മാരുടെ വാഹനങ്ങള്‍ക്ക്‌ നേരെ കുറ്റിപ്പുറം എസ്‌. ഐയുടെ അതിക്രമം. പ്രവര്‍ത്തകരുടെ വാഹനങ്ങളുടെ കാറ്റൊഴിക്കാന്‍ ഇദ്ദേഹം നിര്‍ദേശം നല്‍കുകയായിരുന്നു. സ്വീകരണ സമ്മേളനത്തിന്‌ സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക്‌ നേരെയാണ്‌ എസ്‌. ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റമുണ്ടായത്‌.
രോഷാകുലരായ പ്രവര്‍ത്തകര്‍ കുറ്റിപ്പുറം പോലീസ്‌ സ്റ്റേഷനിലേക്ക്‌ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. തെറ്റ്‌ സമ്മതിച്ച്‌ എസ്‌.ഐ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പരസ്യ മാപ്പ്‌ പറയുകയും അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന്‌ സി. ഐ ഉറപ്പ്‌ നല്‍കുകയും ചെയ്‌തതിന്‌ ശേഷമാണ്‌ പ്രവര്‍ത്തകര്‍ പിരിഞ്ഞ്‌ പോയത്‌. കുറ്റിപ്പുറം എസ്‌. ഐയുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ SKSSF സംസ്ഥാന കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.

Short URL: http://www.skssf.net/beta/news/?p=321

Posted by on Apr 25 2012. Filed under Short News. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply



----------------------------------------------------------------------------------------------------------